കേരളവും കോർപ്പറേറ്റ് പിടിയിലാകുമോ? അപൂർവ ധാതുസമ്പത്ത് കൊള്ളയടിക്കാൻ ബിജെപി–കോൺഗ്രസ്‌ –കോർപ്പറേറ്റ്‌ “ഡീൽ’

modi satheesan deal

രാജ്യത്തെയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര നിലപാടുകളാണ് നാളുകളായി കാണാൻ സാധിക്കുന്നത്. അതിൽ നിന്നും ഇത്രയും നാൾ വേറിട്ട് നിന്നത് കേരളമെന്ന തുരുത്തായിരുന്നു. എന്നാൽ ഇനി നമ്മുടെ നാടും കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന കാഴ്ചകളാണ് കാണാൻ പോകുന്നത്. ഇതിനായി കോൺ​ഗ്രസ് ബി ജെ പിയുമായും കോർപ്പറേറ്റുകളുമായും കൈകോർക്കുകയാണ്. കേരളതീരത്തെ അപൂർവ ധാതുസമ്പത്ത് കൊള്ളയടിക്കാനും ബിജെപി–കോൺഗ്രസ്‌ –കോർപ്പറേറ്റ്‌ “ഡീൽ’ ഉറപ്പിച്ചിട്ടുണ്ട്. ആണവോർജ ഉൽപ്പാദനത്തിനും പ്രതിരോധ മേഖലയ്ക്കും അത്യന്താപേക്ഷിതമായ തോറിയം അടങ്ങിയ മോണോസൈറ്റ് മണൽഖനന മേഖലയിലേക്ക് അദാനി ഗ്രൂപ്പുൾപ്പെടെയുള്ള കോർപറേറ്റ്‌ ഭീമന്മാർക്ക് കടന്നുവരാൻ പാകത്തിലാണ് കേന്ദ്രം കരാറുറപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന്‌ മുൻപേ വി ഡി സതീശൻ മംഗളൂരുവിലേക്ക്‌ നടത്തിയ ചാർട്ടേഡ് വിമാനയാത്രയും അദാനി ഗ്രൂപ്പ് പ്രതിനിധിയുമായും എൻ ഡി എ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഇതിന്റെ ഭാഗമാണെന്ന ചർച്ച ഉയർന്നുകഴിഞ്ഞു. ഭരണ, രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്ന്‌ ഉണ്ടാകുന്ന പ്രതികരണങ്ങൾ ഡീലിന്റെ ഭാഗമാണെന്ന സംശയം ബലപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമധികം അപൂർവധാതുശേഖരമുള്ളത്‌ കൊല്ലം ചവറയിലാണ്‌.

മോണോസൈറ്റ് അടങ്ങിയ മണൽ ഖനനം ചെയ്യാനും സംസ്കരിക്കാനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎല്ലിനും കേരള സർക്കാരിന്റെ കെഎംഎംഎല്ലിനും മാത്രമാണ് നിയമപരമായ അവകാശമുള്ളത്. കരാറിനെത്തുടർന്ന്‌ സ്വകാര്യമേഖലയ്ക്ക് കൂടി ഖനനാനുമതി നൽകാനായി മാനദണ്ഡം മാറ്റാനുള്ള നടപടികൾകേന്ദ്രം തുടങ്ങി. കേന്ദ്രസർക്കാർ പെർമെനന്റ് മാഗ്നറ്റ് നിർമാണത്തിനായി 7,000 കോടിയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും 900കോടി ചെലവുള്ള നിർമാണത്തിൽ പാകപ്പിഴയുണ്ടായാൽ വൻതുക പിഴയൊടുക്കേണ്ടി വരും. ഇത് പൊതുമേഖലാ സ്ഥാപനങ്ങളെ ഭയപ്പെടുത്തി പിന്മാറ്റാനും സ്വകാര്യ കമ്പനികൾക്ക് ഇളവുകളോടെ ടെൻഡർ നൽകാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഇതോടെ അദാനി ഗ്രൂപ്പിനടക്കം കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡിഷ തീരങ്ങളിൽ ഖനനത്തിന് വഴിതുറക്കും.

Also read: ജീവിതം ഇനിയും ​ദുസഹമാകും; ചില്ലറ വിപണിയിൽ വില കുതിക്കുമെന്ന് സ്ഥിരീകരിച്ച് മോദി സർക്കാർ

അദാനി ഗ്രൂപ്പ് ഇതിനകം കൺസോർഷ്യം രജിസ്റ്റർ ചെയ്ത് ഖനനാനുമതി കാത്തിരിക്കുകയാണ്.കെഎംഎംഎൽ കൺസോർഷ്യത്തിൽ സർക്കാർ നിലപാട് നിർണായകമാണ്. സ്വകാര്യവൽക്കരണ നീക്കങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്‌ സർക്കാർ കെഎംഎംഎൽ, ടിടിപിഎൽ, എൻഎഫ്ടിഡിസി, കോൾ ഇന്ത്യ എന്നിവയെചേർത്ത് പൊതുമേഖലാ കൺസോർഷ്യം രൂപീകരിക്കാൻ ധാരണയായിരുന്നു. കോൾ ഇന്ത്യയുടെ പണം ഉപയോഗിച്ച് 900 കോടിയുടെ ടെൻഡറിൽ സംയുക്തമായി പങ്കെടുക്കാനായിരുന്നു നീക്കം. എന്നാൽ, യുഡിഎഫ് സർക്കാർ ഇതുമായി മുന്നോട്ടുപോകുമോ എന്നതിനെ ആശ്രയിച്ചാണ്‌ തീരദേശ ധാതുസമ്പത്തിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭാവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News