യുപിയില്‍ സഹപാഠികള്‍ തല്ലിയ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ കേരളം തയ്യാര്‍; യോഗി ആദിത്യനാഥിന് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി

ഉത്തര്‍പ്രദേശില്‍ സഹപാഠികള്‍ തല്ലിയ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളം ആ കുട്ടിയെ ക്ഷണിക്കുകയാണ്. കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇ മെയിലയച്ചുവെന്നും മന്ത്രി പറഞ്ഞു. നൂറ്റിയറുപതാമത് അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാഗമായി വെള്ളയമ്പലം അയങ്കാളി സ്‌ക്വയറില്‍ നടന്ന യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

also read- ‘ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി; വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു തന്നു’: അയ്യങ്കാളിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി

സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവം ഞെട്ടിക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാര്യം യോഗി ആദിത്യനാഥിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞിരുന്നു.

also read- തിരുവനന്തപുരത്ത് അച്ഛനെ കൊല്ലാന്‍ 15കാരന്റെ ശ്രമം; കണ്ണില്‍ മുളകുപൊടി വിതറി; വായില്‍ തുണി തിരുകി

ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ തല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അധ്യാപിക തൃപ്ത ത്യാഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുസ്ലീമായ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചത്. ഇത് സംഭവിത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു. താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിദ്യാര്‍ത്ഥികളോട് അടിക്കാന്‍ പറഞ്ഞതെന്നായിരുന്നു ്ധ്യാപികയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News