ചെയ്യാനുള്ളത് കുറച്ച് മാത്രം, അതിലും വീഴ്ച; ഇല്ലാതാക്കരുത് കേരളത്തിന്റെ വിദ്യാഭ്യാസരം​ഗത്തെ

school fitness certificate issue

സമാനതകളില്ലാത്ത വളർച്ചയാണ് കേരളത്തിന്റെ വിദ്യാഭ്യാസരം​ഗം കഴിഞ്ഞ 10 വർഷത്തിനിടെ കൈവരിച്ചത്. ഇടതുപക്ഷ സർക്കാരിന്റെ കൃത്യമായ നയങ്ങളും വീക്ഷണങ്ങളും കേരളത്തിലെ സർക്കാർ സ്കൂളുകളെ ലോകോത്തരമാക്കി. വൻകിട ന​ഗരങ്ങളിലെ പ്രൈവറ്റ് സ്കൂളുകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ, ഇൻഫ്രാസ്ട്രക്ചറുകൾ, കെട്ടിടങ്ങൾ, പഠനോപകരണങ്ങൾ എല്ലാം ഒരുക്കി. ഈ അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളടക്കം കുട്ടികളുടെ കൈയിൽ ക്ലാസ് തുടങ്ങുന്നതിനും രണ്ട് മാസം മുൻപേ ഏൽപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്.

ചുരുക്കിപ്പറഞ്ഞാൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ യുഡിഎഫ് സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ കാര്യമായൊന്നും ചെയ്യേണ്ടിവരുന്നില്ലെന്ന് സാരം. സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രണ്ട് മാസം പൂട്ടിക്കിടന്നതിനെ തുടർന്നുണ്ടാകുന്ന സ്വാഭാവികമായ ക്ലീനിങ് എന്നിവയൊക്കെ ശ്രദ്ധിച്ചാൽ മതിയാകും. പക്ഷേ ഇതുപോലും കൃത്യമായി ചെയ്യാൻ പുതിയ സ‍ർക്കാരിന് സാധിച്ചില്ലെന്നതാണ് വാസ്തവം.

പുതിയ അധ്യയന വർഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തുറന്ന്‌ പ്രവർത്തിക്കാനാവശ്യമായ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാതെ നിരവധി സ്‌കൂളുകളാണ് ഇപ്പോഴും അങ്കലാപ്പിലുള്ളത്. ഭ‍ൗതിക സ‍ൗകര്യങ്ങൾ സുരക്ഷിതമാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകൾക്ക് തുറക്കാനുമാകില്ല.

ALSO READ: മാധ്യമ പ്രവർത്തകന്റെ മകൾക്കെതിരെ യുഎപിഎ കേസ്; പ്രചരിക്കുന്ന പോസ്റ്റ് വ്യാജം, വസ്തുതയിതാ

കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി സ്‌കൂൾ കെട്ടിടത്തിനുമുകളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്നാണ് പുതിയ അധ്യയനവർഷം മുതൽ ഫിറ്റ്‌നസ്‌ പരിശോധന കർശനമാക്കിയുള്ള ഉത്തരവെത്തിയത്. വനം, വൈദ്യുതി, അഗ്നിരക്ഷാ, ആരോഗ്യം, തദ്ദേശം എന്നീ അഞ്ച്‌ വകുപ്പുകളിൽനിന്നുള്ള പരിശോധനയും എൻഒസിയും നിർബന്ധമാണ്. എന്നാൽ സമയബന്ധിതമായി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നേടാൻ പല സ്കൂളുകൾക്ക് സാധിക്കാതെ വന്നതോടെ തദ്ദേശ അസി. എൻജിനീയറുടെയും ആരോഗ്യവിഭാഗത്തിന്റെയും പരിശോധനയ്‌ക്കുശേഷം ഫിറ്റ്‌നസ്‌ നൽകാമെന്ന പുതിയ ഉത്തരവും ഇറക്കി.

സ്കൂൾ കെട്ടിടത്തിന്റെ ഉറപ്പ്‌, ചുറ്റുമതിലിന്റെ അവസ്ഥ, പരിസരത്തെ മരങ്ങളുടെയും ശിഖരങ്ങളുടെയും സ്ഥിതി, ശ‍ൗചാലയസ‍ൗകര്യം എന്നിവ ആരോഗ്യവിഭാഗവും അസി. എൻജിനീയറും നേരിട്ട് പരിശോധിക്കേണ്ടതുണ്ട്‌. പലയിടത്തും പരിശോധന പൂർത്തിയായിട്ടും സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ല. സർക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും മെല്ലെപ്പോക്ക് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിട്ടുള്ളത്.

സ്കൂളുകൾ പല ജില്ലകളിലും സമയബന്ധിതമായി വൃത്തിയാക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ, എസ്എഫ്ഐ അടക്കമുള്ള യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങൾ നേരിട്ടിറങ്ങിയാണ് പല സ്കൂളുകളും വൃത്തിയാക്കിയത്. ഇവരെ നേരിട്ട് പല സ്കൂളുകളും ബന്ധപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News