കേരള സ്‌കൂള്‍ കലോത്സവം; നാളെ രാവിലെ ഭക്ഷണ പുരയില്‍ പാലുകാച്ചല്‍

v-sivankutty

കേരള സ്കൂൾ കലോത്സവത്തിനായി ഒരുക്കിയ ഭക്ഷണപുരയിൽ നാളെ രാവിലെ പാലുകാച്ചല്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വൈകിട്ട് അത്താഴം കൊടുത്തുകൊണ്ട് ഭക്ഷണ വിതരണം ആരംഭിക്കും. ഫലത്തില്‍ നാളെ കലോത്സവം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാലിന് രാവിലെ ഏഴ് മണിക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് മന്ത്രി കെ എന്‍ ബാലഗോപല്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളില്‍ നിന്ന് സ്വീകരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നഗരിയിൽ മന്ത്രി ജി ആര്‍ അനില്‍ ഏറ്റുവാങ്ങി. സാധനങ്ങള്‍ ഇറക്കുന്നതില്‍ സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ മികച്ച പങ്കാളിത്തം ഉണ്ടായി.

Read Also: തലസ്ഥാനത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രം

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. അവസാനഘട്ട മിനുക്ക് പണികളുടെ ഒരുക്കത്തിലാണ് 25 വേദികള്‍. കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പും നാളെ തിരുവനന്തപുരത്ത് എത്തും. 25 വേദികളിലായി 249 ഇനങ്ങളില്‍ 15,000 തോളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. വേദികളുടെയും കലവറയുടെയും അവസാനഘട്ട മിനുക്ക് പണികളാണ് ഇനി ബാക്കിയുള്ളത്. നാളെയോടെ അതും പൂര്‍ത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News