ഇനി പായസവും! സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഉച്ചഭക്ഷണ മെനുവുമായി വിദ്യാഭ്യാസ വകുപ്പ്, പുത്തന്‍ വിഭവങ്ങള്‍ ഇവ

onam exam dates onam vacation

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഉച്ചഭക്ഷണ മെനുവുമായി വിദ്യാഭ്യാസ വകുപ്പ്. ഇലക്കറികള്‍ക്കും പയര്‍വര്‍ഗ്ഗങ്ങള്‍ക്കുമൊപ്പം വെജിറ്റബിള്‍ ബിരിയാണിയും ഫ്രൈഡ് റൈസുമെല്ലാം മെനുവില്‍ ഇടംപിടിച്ചു. മെനു പരിഷ്‌കരിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ALSO READ: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ഫോൺ; പോക്കോ എഫ് 7 ലോഞ്ച് തീയതി പ്രഖ്യാപിച്ചു

നിലവില്‍ ഉള്ളതിനേക്കാള്‍ പോഷകസമൃദ്ധമായ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. മെനു പരിഷ്‌കരിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇലക്കറികളും പയര്‍ വര്‍ഗ്ഗങ്ങളുമെല്ലാം കൂടുതലായി മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ഒരു ദിവസം ഒരേ വിഭവമായിരിക്കും വിളമ്പുക. വെജിറ്റബിള്‍ ബിരിയാണിയും ഫ്രൈഡ് റൈസും പുലാവുമെല്ലാം മെനുവില്‍ ഇടംപിടിച്ചിട്ടുണ്ട്. ചമ്മന്തി സൂപ്പറായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ ഉറപ്പ്.

ALSO READ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; പടിഞ്ഞാറന്‍ കാറ്റ് ശക്തം

റാഗി കൊഴുക്കട്ടയും പായസവുമാണ് മെനുവിലെ മറ്റ് പ്രധാന ആകര്‍ഷണം. ഹൈസ്‌കൂള്‍ സമയമാറ്റത്തില്‍ നിലവില്‍ പരാതികളൊന്നുമില്ലാത്ത പശ്ചാത്തലത്തില്‍ ഹൈക്കോടതി പറഞ്ഞത് നടപ്പിലാക്കുകയേ നിവൃത്തിയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News