‘കേറി വാ മക്കളേ’, സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്

പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകള്‍ ഇന്ന് തുറക്കും. നാല് ലക്ഷത്തോളം കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും.

ആദ്യമായി അക്ഷരമുറ്റത്തേക്ക് എത്തുന്നവര്‍, രണ്ടുമാസത്തെ മദ്യ വേനല്‍ അവധിക്ക് ശേഷം സ്‌കൂളുകളില്‍ എത്തുന്നവര്‍. ഇവരെയൊക്കെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് മലയിന്‍കീഴ് VHSS ല്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം നടക്കും. സംസ്ഥാന തല പരിപാടി നടക്കുന്ന മലയിന്‍കീഴ് ഗവണ്‍മെന്റ് വി എച്ച് എസ് എസ് സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി.

Also Read: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

https://www.kairalinewsonline.com/heavy-rain-with-thunder-and-lightning-is-likely-in-the-state-till-sunday

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസില്‍ ഇത്തവണ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. അധ്യാപകര്‍ വീടുകളില്‍ എത്തിയ പ്രചാരണം ഗുണം ചെയ്തു എന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News