വീണ്ടും സ്കൂളിലേക്ക്; രണ്ട് മാസത്തെ വേനലവധിക്കുശേഷം കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

students

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. സ്കൂളുകളിൽ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.

സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്‌കൂൾതലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കുട്ടികളെയും രക്ഷിതാക്കളെയും നേരിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

also read:മിൽമ പാലിനേ‍ർപ്പെടുത്തിയ വില വ‍‍ർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ; ലിറ്ററിന് 4 രൂപ കൂടി

ഒന്നാം ക്ലാസിലേക്ക് 1,92, 329 കുരുന്നുകളാണ് പ്രവേശനം നേടുന്നത്. അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ന് സ്കൂൾ തുറക്കുമ്പോഴും ഈ പ്രശ്നം പരിഹരിക്കാൻ യുഡിഎഫ് സ‍ർക്കാരിന് സാധിച്ചിട്ടില്ല. ഹൈസ്കൂൾ ഹെഡ്മാസ്റ്റ‍‍ർ തസ്തികകളിൽ 253 ഉം ഡിഡിഇ ഒൻപതെണ്ണവും ഡിഇഒ 11 എണ്ണവുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പല സ്കൂളുകളും നാഥനില്ലാ കളരിയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News