കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍-2022 പ്രഖ്യാപിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2022-ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ബാല ശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്രപ്രവര്‍ത്തനം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരം സാഗാ ജെയിംസ് രചിച്ച ശാസ്ത്ര മധുരം എന്ന കൃതിക്കാണ്. തിരുവനന്തപുരം സ്വദേശിയായ സാഗാ ജെയിംസ് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജീവശാസ്ത്രം അദ്ധ്യാപികയാണ്.

READ ALSO:സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്; ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ

ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരം ഡോ ബി ഇക്ബാല്‍ രചിച്ച മഹാമാരികള്‍ പ്ലേഗ് മുതല്‍ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം എന്ന കൃതിക്കാണ്. ഡോ ബി ഇക്ബാല്‍ ന്യൂറോ സര്‍ജന്‍, ജനകീയാരോഗ്യ പ്രവര്‍ത്തകന്‍, ശാസ്ത്ര പ്രചാരകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.

ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരത്തിന് അര്‍ഹത നേടിയത് സി എം മുരളിധരന്റെ ‘വിജ്ഞാനവും വിജ്ഞാനഭാഷയും’ എന്ന കൃതിയാണ്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃതം കോളേജിലെ മലയാള വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.

READ ALSO:പാകിസ്ഥാന് ഭൂമിയില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നില്ല, ഇന്ത്യ ചന്ദ്രനിലെത്തി: നവാസ് ഷെരീഫ്

ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള 2022-ലെ പുരസ്‌കാരത്തിന് സീമ ശ്രീലയം അര്‍ഹയായി. വിവിധ പത്ര മാസികകളില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനങ്ങള്‍ക്കാണ് സീമ ശ്രീലയത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കോഴിക്കോട് സ്വദേശിയായ സീമ ശ്രീലയം ഇപ്പോള്‍ നടക്കാവ് ജി.വി.എച്ച്.എസ്.എസ്.ഫോര്‍ ഗേള്‍സില്‍ അദ്ധ്യാപികയാണ്.

ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) 2022-ലെ പുരസ്‌കാരത്തിന് പി സുരേഷ് ബാബു അര്‍ഹനായി. ‘ശാസ്ത്രത്തിന്റെ ഉദയം’ എന്ന കൃതിയാണ് ഇദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 1986 മുതല്‍ കേരളകൗമുദി ദിനപ്പത്രത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News