ചൂടിന് കുറവില്ല, വിയർത്തൊലിച്ച് കേരളം

ചൂടിന് ശമനമില്ലാതെ കേരളം. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം നൽകി.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരാ‍ഴ്ചയായി വേനൽ കടുത്ത് നിൽക്കുന്നത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനസാഹചര്യമാണ് കേരളത്തിലും ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്,തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത.

പാലക്കാട് തുടർച്ചയായി 40 ഡിഗ്രി എന്ന ശരാശരിയിലാണ് ചൂട് പലയിടങ്ങളിൽ രേഖപ്പെടുത്തുന്നത്. അനുഭവവേദ്യമാകുന്ന താപനിലയായ ഹീറ്റ് ഇന്‍ഡക്സ് ഏഴു ജില്ലകളില്‍ കൂടിയ നിലയിലാണ്. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും കൂടി കൂടിയപ്പോൾ തളർച്ച, തലകറക്കം എന്നിവ ജനങ്ങളെ സാരമായി ബാധിച്ചു തുടങ്ങി.

നിര്‍ജലീകരണം തടയാന്‍ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പും ആവശ്യപ്പെട്ടു. വേനൽ മ‍ഴയിലുണ്ടായ ഗണ്യമായ കുറവും ഇത്തവണ തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് പകൽ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെയുള്ള വെയിൽ നേരിട്ടേൽക്കരുത് എന്ന മാർഗനിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News