
കേരളത്തിൽ മഴക്കാല പൂർവ ശുചീകരണം മുൻകാലങ്ങളിൽ നടന്നത് പോലെ ഇത്തവണ നടത്താൻ പറ്റിയില്ലെന്ന് തുറന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും പകർച്ചവ്യാധികളും വൻതോതിൽ വർധിച്ചുവരുന്നതായും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ 70 ഷിഗെല്ല കേസുകളാണ് ഈ മാസം മാത്രം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് ആകെ 146 ഷിഗെല്ല കേസുകളാണ്. രോഗബാധയെ തുടർന്ന് അഞ്ച് പേർക്ക് ജീവൻ നഷ്ടമായി.
വനയാട് ഷിഗെല്ല വ്യാപനം രൂക്ഷമാണ്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങൾ സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മഴക്കാല പൂർവ ശുചീകരണം മുടങ്ങിയതും പകർച്ചവ്യാധി വർധിക്കാൻ കാരണമായിട്ടുണ്ട്. മഴക്കാലത്തിന് മുന്നേ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും പരാജയപ്പെട്ടു.
ALSO READ: മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ഗുരുതര പരാതി പാറശ്ശാല താലൂക്ക് ആശുപത്രിക്കെതിരെ
പകർച്ചവ്യാധികളുടെ വ്യാപനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പഴിചാരുകയാണ് ആരോഗ്യമന്ത്രി. രോഗങ്ങളെ ചെറുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പങ്കുണ്ടെന്ന് പറഞ്ഞ മന്ത്രി എല്ലാവരും ഒരുമിച്ച് വിചാരിച്ചാൽ മാത്രമേ നിലവിലെ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കൂ എന്നും പറഞ്ഞു. രോഗം വ്യാപിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രോഗാവസ്ഥയെക്കുറിച്ചും അത് തടയാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തുമെന്നും പ്രാദേശിക തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലങ്ങളിൽ പ്രത്യേക ‘ഔട്ട്ബ്രേക്കിങ് കമ്മിറ്റികൾ’ രൂപീകരിക്കുമെന്നും കെ മുരളീധരൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

