ഭിന്നശേഷി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധിയായിക്കൂടി സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മാറിയെന്ന് മുഖ്യമന്ത്രി

special-olympics

കേവലമായ കായികോത്സവം എന്നതിലുപരി ഭിന്നശേഷി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധിയായിക്കൂടി സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മാറിയെന്നത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ഞൂറോളം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നും പൊതുവിദ്യാലയങ്ങളില്‍ നിന്നുമുള്ള അയ്യായിരത്തോളം അത്‌ലറ്റുകളാണ് ഈ കായികോത്സവത്തില്‍ മാറ്റുരച്ചത്.

Read Also: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും താ‍ഴെ വീണ് ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്ക്

മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കിക്കൊണ്ട് ഒപ്പം മത്സരിക്കുന്നവരെയും ചേര്‍ത്ത് ഒന്നായി മുന്നേറണം എന്ന മഹത്തായ തത്വമാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് പിന്തുടരുന്നത്. ‘സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരതി’ന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി സംഘടിപ്പിച്ച കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് മീറ്റിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. പങ്കാളിത്തംകൊണ്ട് ഈ കായികോത്സവം വിജയമാക്കിത്തീര്‍ത്ത ഏവരേയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. പോസ്റ്റ് പൂര്‍ണരൂപത്തില്‍ വായിക്കാം:

‘സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരതി’ന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി സംഘടിപ്പിച്ച കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് മീറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നും പൊതുവിദ്യാലയങ്ങളില്‍ നിന്നുമുള്ള അയ്യായിരത്തോളം അത്‌ലറ്റുകളാണ് ഈ കായികോത്സവത്തില്‍ മാറ്റുരച്ചത്.
മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കിക്കൊണ്ട് ഒപ്പം മത്സരിക്കുന്നവരെയും ചേര്‍ത്ത് ഒന്നായി മുന്നേറണം എന്ന മഹത്തായ തത്വമാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് പിന്തുടരുന്നത്.
കേവലമായ കായികോത്സവം എന്നതിലുപരി ഭിന്നശേഷി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധിയായിക്കൂടി ഈ കായികോത്സവം മാറിയെന്നത് ശ്രദ്ധേയമാണ്. പങ്കാളിത്തംകൊണ്ട് ഈ കായികോത്സവം വിജയമാക്കിത്തീര്‍ത്ത ഏവരേയും അഭിവാദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News