എസ് എസ് എൽ സി ഫലം കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഫലമറിയാൻ ചെയ്യേണ്ടത്…

sslc result how to check

എസ് എസ് എൽ സി ഫലമറിയാൻ ഇനി നിമിഷങ്ങൾ മാത്രമാണുള്ളത്. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. എങ്ങനെയാണ് ഫലമറിയാൻ സാധിക്കുക എന്ന് നോക്കാം. ഇതിനായിട്ടുള്ള വെബ്സൈറ്റുകൾ താഴെ പറയുന്നവയാണ്.

https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in

മൊബൈൽ ആപ്പുകൾ വഴിയും ഇത്തവണ ഫലമറിയാൻ സാധിക്കും. ഫലമറിയാൻ നമ്മുടെ കേരളം ‘ എന്ന പേരിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഒരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ ഗവേണൻസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. ഇത് കൂടാതെ PRD LIVE, SAPHALAM 2025 എന്നീ ആപ്പുകളും ഉപയോ​ഗിക്കാം.

ALSO READ: പത്താം ക്ലാസ് പാസായവർക്ക് മറൈൻ എഞ്ചിനീയറാവാൻ അവസരം

വാട്സ്ആപ്പ് വഴിയും ഫലമറിയാം. 9188619958 എന്ന നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം റജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പി‍ഡിഎഫ് രൂപത്തിൽ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News