അതിവേഗ റെയിൽ ആവശ്യത്തിലുറച്ച് കേരളം; തിരുവനന്തപുരം മെട്രോ റെയിൽ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും

K N BALAGOPAL

അതിവേഗ റെയിൽ ആവശ്യത്തിലുറച്ച് കേരളം. തിരുവനന്തപുരം മെട്രോ റെയിൽ പ്രാരംഭ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോ റെയിൽ പ്രവർത്തനങ്ങൾ 2025 – 26 ൽ തന്നെ ആരംഭിക്കും. കൊച്ചി മെട്രോ വികസനം ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

also read: Kerala Budget 2025-26 Live | കേരള ബജറ്റ് അവതരണം തുടങ്ങി; അറിയാം തത്സമയ വിവരങ്ങൾ

അതേസമയം ബജറ്റില്‍ ആദ്യഭാഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശിച്ച് കൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക ഉണ്ടായി. എന്നാല്‍ ഇക്കാര്യം മനസിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കള്‍ സാമ്പത്തിക വര്‍ഷം നല്‍കും. ഇത് പിഎഫുമായി ലയിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ലോഡിംഗ് ഒഴിവാക്കി. അതേസമയം പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് നല്ല നിലയിലേക്കാണ് കേരളം മുന്നോട്ടു പോകുന്നത്. ധനസ്ഥിതിയില്‍ മികച്ച പുരോഗതി ഉണ്ടായെന്നും ബജറ്റ് അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. തീക്ഷണമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News