മയക്കുമരുന്നിനെതിരെ പ്രതിരോധം തീർത്ത് സംസ്ഥാനം: കാര്യക്ഷമമായി പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പ്: കണക്കുകൾ

Drug

മയക്കുമരുന്നിനെതിരെ പ്രതിരോധം തീർത്ത് സംസ്ഥാനം. കഴിഞ്ഞ സാമ്പത്തികവർഷം 60 പേർക്കാണ് 10 വർഷമോ അതിലേറെയോ തടവുശിക്ഷ ലഭിച്ചത്. സംസ്ഥാനത്ത് എൻഡിപിഎസ് നിയമപ്രകാരം പിടിയിലാകുന്നവരിൽ 98.19% ഏറേ പേർ ജയിലിൽ അടക്കപ്പെടുന്നുണ്ട്. എന്നാൽ, ഇതെല്ലാം മറച്ചുവെച്ചാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണങ്ങൾ.

സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകുന്ന ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് ഇതിനെ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ കണക്കുകൾ ലഹരിക്കെതിരെയുള്ള എക്സൈസ് വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാണെന്ന് തെളിയിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ, 60 പേർക്കാണ് 10 വർഷത്തിനു മുകളിൽ തടവുശിക്ഷ ലഭിച്ചത്. ഇത്രയും പ്രതികൾക്കായി കോടതി പിഴയായി 90 ലക്ഷം രൂപ ചുമത്തുകയും ചെയ്തു.

Also Read: മഴ കനത്തതിനാല്‍ ചൂരല്‍മല മുണ്ടക്കൈ പ്രദേശത്തെ വരുമാനം നിലച്ച തൊഴിലാളികള്‍ക്ക് പ്രതിദിനം 300 രൂപ നല്‍കണമെന്ന ആവശ്യം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സിപിഐഎം

ഇതിൽ ഒരു കേസിലെ മൂന്നു പ്രതികൾക്കു ലഭിച്ചത് 34 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയുമാണ്. മറ്റൊരു കേസിൽ 30 വർഷത്തെ തടവുശിക്ഷയും പിഴ മൂന്നു ലക്ഷം രൂപയും വിധിച്ചു. കേരളത്തിൽ നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്ൻ സ് നിയമപ്രകാരം പിടിയിലാകുന്നവരിൽ 98.19% ശിക്ഷാ നിരക്ക്. എന്നാൽ പ്രതിപക്ഷ നേതാവ് കണക്കുകൾ വളച്ചൊടിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് കൈരളി ന്യൂസിനോട് പ്രതികരിച്ചു

എൻഡിപിഎസ് ആക്ടിൽ മാറ്റം വരുത്തേണ്ടത് കേന്ദ്രം ആണെന്നും, പാർലിമെൻ്റിൽ ഈ വിഷയം ഉന്നയിക്കുന്നതിന് എംപി മാരോട് ആവിഷ്യപ്പെടുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. നാടിനെയും ഭാവിയെയും ബാധിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ഈടു നൽകാനില്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ: മന്ത്രി ഡോ. ബിന്ദു

സ്കൂൾ, കോളേജ് പരിസരങ്ങളിൽ ലഹരി വിൽപ്പന നടത്തുന്ന ആളുകളെ കണ്ടെത്തുകയും, ലഹരി വില്പന നടത്തുന്ന കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News