സംസ്ഥാനത്ത ചലച്ചിത്ര പുരസ്ക്കാരത്തിൽ ആടുജീവിതത്തിന് 9 പുരസ്ക്കാരങ്ങൾ; മിന്നിത്തിളങ്ങി ബ്ലെസി ചിത്രം

aadujeevitham

അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ മിന്നിത്തിളങ്ങിയത് ബ്ലെസി-പൃഥ്വിരാജ് ചിത്രമായ ആടുജീവിതം. മികച്ച നടൻ, മികച്ച സംവിധായകൻ ഉൾപ്പടെ 9 അവാർഡുകളാണ് ആടുജിവിതത്തിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്ക്കാരം പൃഥ്വിരാജിന് ലഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്ക്കാരം ആടുജീവിതത്തിലൂടെ ബ്ലെസിക്കാണ്. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്ക്കാരവും ബ്ലെസി നേടി. അഭിനയത്തിനുള്ള ജ്യൂറി പരാമർശം ആടുവീജിവത്തിലെ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുലിനാണ് ലഭിച്ചത്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം സുനിൽ കെ എസിനാണ്.

Also Read- പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും നടിമാർ, ബ്ലസി സംവിധായകൻ; സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം

മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്ക്കാരം ആടുജീവിതത്തിലൂടെ രഞ്ജിത് അമ്പാടിക്ക് ലഭിച്ചു. ശബ്ദമിശ്രണത്തിനുള്ള പുരസ്ക്കാരം റസൂൽ പൂക്കുട്ടിയും ശരത് മോഹനും പങ്കിട്ടു.

ചലച്ചിത്ര പുരസ്ക്കാരം ഒറ്റ നോട്ടത്തിൽ

മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതൽ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട(രോഹിത് എം.ജി കൃഷ്ണൻ)
ഛായാ​ഗ്രഹണം -സുനിൽ.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ​ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ​ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -​ഗ​ഗഗനചാരി
നവാ​ഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)
ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം – വിഷ്ണു (സുലൈഖ മൻസിൽ)
ഡബ്ബിങ് ആർട്ടിസ്റ്റ് പെൺ – സുമം​ഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ – റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടി
മേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ – മോഹൻദാസ് (2018)
എഡിറ്റിങ് -സം​ഗീത പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
പിന്നണി ​ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ​ഗായകൻ – വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ – ജനനം 1947 പ്രണയം തുടരുന്നു)
സംഗീതസംവിധായകൻ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതൽ)
സംഗീതസംവിധായകൻ- ജസ്റ്റിൻ വർ​ഗീസ് (ചാവേർ)
ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)
ചലച്ചിത്ര​ഗ്രന്ഥം- മഴവിൽക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ (പി.പ്രേമചന്ദ്രൻ)

News Summary- Kerala state film awards announcement by Minister Saji Cheriyan best film Kaathal, Best Actor Prithviraj, Best Actress Urvashi Beena R Chandran

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News