സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായിട്ടാണ് മാറ്റിവെച്ചത്. നാളെ രാവിലെ 11 മണിക്ക് നടത്താനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം ജൂലൈ 21 ന് വൈകിട്ട് 3 മണിക്ക് നടക്കും. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും.

അതേസമയം ,ഇന്ന് രാവിലെയായിരുന്നു മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗം. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് ഉമ്മൻ ചാണ്ടിയുടെ മരണം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത് .

ALSO READ: സീമയുടെയും സച്ചിന്റെയും ‘പബ്‌ജി’ പ്രണയം; ഉത്തരംതേടി രഹസ്യാന്വേഷണ ഏജൻസികൾ

നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചു.കാലിക്കറ്റ് ,കേരള, സാങ്കേതിക സർവകലാശാലകളിലെ പരീക്ഷയാണ് മാറ്റി വച്ചത്.

ALSO READ : മഹാപ്രളയത്തില്‍ തകർന്ന ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു, ‘റീബില്‍ഡിങ് കേരള’

സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ എസ് യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രെസിഡന്റായി, തുടർന്ന് എഐസിസി അംഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News