കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: സ്ക്രീനിംഗ് ആരംഭിക്കുന്നത് 19 ന്

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് ഇക്കുറി പരിഗണിക്കപ്പെടുന്നത് 154 സിനിമകള്‍. ഇവയില്‍ എട്ട് എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ജൂണ്‍ 19ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും. അവാർഡുകൾ നിര്‍ണയിക്കുന്നതിന് ജൂറി പാനലായി. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷ് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകനും കലാസംവിധായകനും ചിത്രകാരനും ശില്‍പ്പിയുമായ നേമം പുഷ്പരാജ്, ചലച്ചിത്ര സംവിധായകനും ആര്‍ട്ടിസ്റ്റുമായ കെ.എം മധുസൂദനന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

എഴുത്തുകാരായ വി.ജെ.ജെയിംസ്, ഡോ.കെ.എം.ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ്, നിര്‍മ്മാതാവ് ബി.രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍. ഗൗതം ഘോഷ്, നേമം പുഷ്പരാജ്, കെ.എം.മധുസൂദനന്‍ എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരും അംഗങ്ങളായിരിക്കും.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. പ്രാഥമിക ജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.സി നാരായണന്‍ ആണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. എഴുത്തുകാരായ കെ.രേഖ, എം.എ ദിലീപ്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Also Read: അഞ്ച് കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി യാഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News