സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് നിങ്ങളുടെ കുട്ടി അര്‍ഹമാണോയെന്ന് അറിയാം; താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

kerala-state-merit-scholarship

2024-25 വര്‍ഷം സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ (രണ്ടര ലക്ഷം രൂപ വരുമാന പരിധിയില്‍ 90 ശതമാനവും അതില്‍ അധികവും മാര്‍ക്ക് നേടിയ വിഭാഗത്തില്‍പ്പെട്ട) 1,050 വിദ്യാര്‍ഥികളുടെ താത്കാലിക ലിസ്റ്റ് collegiateedu.kerala.gov.in , www.dcescholaship.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. 94.83 ശതമാനവും അതില്‍ അധികവും മാര്‍ക്ക് നേടിയതും വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തിനു താഴെയുള്ളതുമായ വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്.

നിശ്ചിത സമയപരിധിക്കുള്ളില്‍ കോളേജ് മുഖേന അപേക്ഷ സമര്‍പ്പിച്ച അര്‍ഹമായ വിദ്യാര്‍ഥികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പര്‍, IFS CODE, ഐ ഡി നമ്പര്‍ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് (രണ്ടര ലക്ഷവും അതില്‍ താഴെയുമുള്ള) ഉള്‍പ്പെടുത്താത്ത വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ലിസ്റ്റില്‍ NOT എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാന സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 10ന് വൈകിട്ട് 5ന് മുമ്പ് statemeritscholaship@gmail.com മെയില്‍ മുഖേന സമര്‍പ്പിക്കാത്ത പക്ഷം വിദ്യാര്‍ഥികളെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കും.

Read Also: നവോദയ; 2024-25 അധ്യയന വർഷത്തിലെ ഒൻപതാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ഫെബ്രുവരി 8 ന്

പരാതി, തെറ്റ് തിരുത്തല്‍, എന്നിവയ്ക്ക് statemeritscholaship@gmail.com എന്ന മെയില്‍ അല്ലെങ്കില്‍ 9446780308 എന്ന മൊബൈല്‍ നമ്പര്‍ മുഖേന ഫെബ്രുവരി 10ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെടാം. പിന്നീട് ലഭിക്കുന്ന പരാതികള്‍ ഒന്നും പരിഗണിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News