
സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ച നൂറനാട് ഇടപ്പോണ്‍ സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരികെ ലഭിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗിലാണ് പരാതികള്‍ പരിഗണിച്ചത്.
Read Also: മിനിമം മാര്‍ക്ക് സമ്പ്രദായം; എട്ടാം ക്ലാസിലെ ആദ്യ പരീക്ഷാഫലം ഇന്ന്
ആലപ്പുഴ തിരുവമ്പാടി സ്വദേശിയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ പരാതിക്കാരനെ നേരില്‍ കേട്ടതിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
Read Also: വിവരാവകാശ നിയമത്തെ പറ്റി അറിയാന്‍ താല്‍പര്യമുണ്ടോ? ഇനി എളുപ്പത്തില്‍ വീട്ടിലിരുന്ന് പഠിക്കാം
കമ്മീഷനു മുമ്പില്‍ വന്ന അഞ്ച് പരാതികളില്‍ ഒരു പരാതി തീര്‍പ്പാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ധീനാണ് പരാതികള്‍ പരിഗണിച്ചത്. മറ്റു മൂന്ന് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെച്ചു.
News Summary : The educational qualification certificates of a Nooranadu Edappon native, which was illegally withheld by a private college, were returned following the intervention of the Minorities Commission.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

