കേരള സ്റ്റോറി ചില സഭകള്‍ എടുത്തിട്ടുള്ളത് പ്രതിഷേധാര്‍ഹമായ നടപടി; ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ്

കേരള സ്റ്റോറി ചില സഭകള്‍ എടുത്തിട്ടുള്ളത് പ്രതിഷേധാര്‍ഹമായ നടപടിയെന്ന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ് പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് ധാര്‍മികമല്ലെന്നും പ്രതിഷേധാര്‍ഹമാണെന്നും യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ് ലൗ ജിഹാദ് നമ്മുടെ നാട്ടില്‍ ഇല്ല എന്ന് തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ് ലൗ ജിഹാദിന് തെളിവില്ലെന്നും നുണക്കഥയാണ് ലൗ ജിഹാദെന്നും അദ്ദേഹം പറഞ്ഞു.

Also Read:   പൗരത്വ ഭേദഗതി നിയമം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തിനെ ന്യായീകരിച്ച് മുസ്ലിം ലീഗ്

അത്തരമൊരു മിത്തുണ്ടാക്കി വിദ്വേഷത്തിന്റെയും സംശയത്തിന്റെയും സംസ്‌കാരവും രാഷ്ട്രീയവും പ്രചരിപ്പിക്കാന്‍ ചില ശക്തികള്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ സമയത്ത് അത്തരമൊരു പ്രദര്‍ശനം നടത്തുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് എന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News