കേരള പഠന കോൺഗ്രസ് മെയ് 3 മുതൽ കോഴിക്കോട് ആരംഭിക്കും

അഞ്ചാമത് കേരള പഠന കോൺഗ്രസ് മെയ് 3 മുതൽ കോഴിക്കോട് നടക്കും. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് സ്‌കൂളിലാണ് 3 ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിൻ്റെ വേദി. ആദ്യ സെമിനാർ മെയ് 3ന് ആരംഭിക്കും. രണ്ടായിരത്തോളം പ്രതിനിധികൾ കേരള പഠന കോൺഗ്രസിൽ പങ്കെടുക്കും. നാനൂറോളം വിദഗ്ധന്മാരും വിദ്യാഭ്യാസപ്രവർത്തകരും സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

മെയ് 3 ന് രാവിലെ പ്രതിനിധികൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. വി.ശിവൻകുട്ടി ഉദ്ഘാടന സമ്മേളനത്തിൽ എസ്.രാമചന്ദ്രൻപിള്ള, ഡോ. ടി.എം.തോമസ്‌ഐസക് എന്നിവർ സംസാരിക്കും. ഉദ്ഘാടന സമ്മേളനത്തിൽ മേയർ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, എം.എൽ.എമാർ തുടങ്ങിയവരും പങ്കെടുക്കും.

തുടർന്ന് 11:30ന് ഡോ.പ്രഭാത്പട്‌നായ്കും അനിതാരാംപാലും പങ്കെടുക്കുന്ന ദേശീയവിദ്യാഭ്യാസനയം ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രധാനവേദിയിൽ സെമിനാർ നടക്കും. ഇതേസമയം തന്നെ 24 വേദികളിലായി സമാന്തരസെഷനുകൾ നടക്കും. സെമിനാറിൻ്റെ ആദ്യ ദിവസം പുതിയ വിദ്യാഭ്യാസ മാതൃകകളും പരീക്ഷണങ്ങളും അവതരിപ്പിക്കും.

രണ്ടാം ദിവസമായ മെയ് 4ന് 24 വേദികളിലായി സമാന്തരസെഷനുകളിൽ വിദഗ്ധന്മാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മെയ് 5ന് അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ ക്രോഡീകരണം നടക്കും. ഉച്ചയോടെ സമാപനസമ്മേളനം ആരംഭിക്കും.

പ്രതിനിധിയായി രജിസ്റ്റർ ചെയ്യാത്തവർക്ക് നടക്കാവ് ഗവൺമെന്റ് സ്‌കൂളിൽ 12 കൗണ്ടറുകളിലായി രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകും. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ കൗണ്ടറിൽ നിന്ന് അവരുടെ ബാഡ്ജും ഭക്ഷണത്തിനുള്ള കൂപ്പണുകളും വാങ്ങിക്കേണ്ടതാണ് എന്നും സംഘാടക സമിതി അറിയിച്ചു.

ട്രെയിനിലും ബസ്സുകളിലും എത്തുന്നവർക്ക് രാവിലെ റെയിൽവെസ്റ്റേഷനിലും കെഎസ്ആർടിസി ബസ്സ്റ്റാന്റിലും വളണ്ടിയർമാരുടെ സേവനം ലഭിക്കുന്നതാണ്. പ്രതിനിധികൾക്കാവശ്യമായ സഹായങ്ങൾക്ക് അക്കമോഡേഷൻ-ട്രാൻസ്‌പോർട്ട് കമ്മറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടെണ്ട ഫോൺ നമ്പർ: ഇ പ്രേംകുമാർ (ചെയർമാൻ) 94955484884, പി ടി അബ്ദുൾലത്തീഫ് (കൺവീനർ) 9447173220, ഹംസ കന്നാട്ടിൽ 9744115544, ശ്രീറാം 9446309426, ബിജു 9447417270.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here