അത്താഴത്തിനു വിളമ്പാൻ കിടിലം രുചിയിൽ ബീഫ് സ്‌റ്റൂ

ഈസ്റ്ററിനു അത്താഴത്തിനു വിളമ്പാൻ കിടിലം രുചിയിൽ ഒരു ബീഫ് സ്‌റ്റൂ ഉണ്ടാക്കിയാലോ ? വളരെ രുചികരമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബീഫ് സ്‌റ്റൂ തയ്യാറാക്കാം. അതിനായി

ബീഫ്, ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, സവാള, ഉരുളൻകിഴങ്ങ്, ക്യാരറ്റ് ,ഗ്രീന്‍ പീസ് ,ബീന്‍സ്,കറിവേപ്പില ,ക്യാഷുനട്ട് (തേങ്ങാപ്പാലില്‍ കുതിര്‍ത്തു അരക്കാന്‍),ക്യാഷുനട്ട്, കിസ്മിസ് നെയ്യില്‍ വറുത്തത്,ഏലക്ക, ഗ്രാമ്പൂ, പട്ട, തക്കോലം, വഴനയില, കുരുമുളകുപൊടി, തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ ) തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ),ഓയില്‍ ഉപ്പ് ,നെയ്യ്

ALSO READ:മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

തയ്യാറാക്കുന്ന വിധം

ബീഫ് കഴുകി വൃത്തിയാക്കി മീഡിയം വലുപ്പത്തിൽ കട്ട് ചെയ്‌തെടുത്ത് അതിൽ ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ കൂട്ടി മിക്‌സ് ചെയ്തത് കുക്കറിൽ ഒരു മുക്കാല്‍ വേവില്‍ ആക്കി വെക്കുക. ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ആവിയില്‍ വേവിച്ചെടുക്കുക. ക്യാഷ്നട്ട്, കിസ്‌മിസ് എന്നിവ നെയ്യില്‍ വറുത്തെടുക്കുക. ഏലക്ക, വഴനയില ഗ്രാമ്പു തക്കോലം, പട്ട എന്നിവ പൊടിച്ചെടുത്ത് ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചെറുതായി വറുക്കുക. ജിഞ്ചര്‍, ഗാര്‍ലിക് പേസ്റ്റ്, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. ഇതിലേയ്ക്ക് മുറിച്ചു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് രണ്ടാംപാല്‍ എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക, പകുതി വേവാവുമ്പോള്‍ ആവിയില്‍ വേവിച്ച പച്ചക്കറികളും ചേര്‍ത്ത് മുക്കാല്‍ വേവ് ആക്കുക. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മുഴുവനായും വേവിച്ചെടുക്കുക. ഒന്നാം പാലില്‍ ക്യാഷുനട്ട് കുതിര്‍ത്തു അരച്ചെടുത്തത് ചേര്‍ക്കുക. ഗ്രേവി കുറുകി വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ക്യാഷുനട്ട്, കിസ്മിസ് ചേര്‍ത്ത് ചൂടോടെ അത്താഴത്തിനു വിളമ്പാം.

ALSO READ: റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News