തേങ്ങാപ്പാൽ ഒഴിച്ച് ഒരു നാടൻ ചിക്കൻ കറി ഉണ്ടാക്കിയാലോ

chicken curry + coconut milk

ചിക്കൻ കറി എന്നും ഒരു പോലെ കഴിച്ച് മടുത്തോ എങ്കിലിതാ ഒരു കിടിലൻ വെറൈറ്റി റെസിപ്പി.

ആവശ്യമായ ചേരുവകൾ
വെളിച്ചെണ്ണ – പാകത്തിന്
ചിക്കന്‍ – 1 കിലോ
മുളകുപൊടി – ഒന്നര സ്പൂണ്‍
മഞ്ഞള്‍പൊടി – അര സ്പൂണ്‍
മല്ലിപ്പൊടി – 1 സ്പൂണ്‍
കുരുമുളക് പൊടി – 1 സ്പൂണ്‍
പെരുംജീരകം – അര സ്പൂണ്‍
സവാള – 2
തക്കാളി – 2
പച്ചമുളക് – 3
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – അല്പം
നാളികേരം – അരമുറി
കറുവപ്പട്ട – 1 കഷ്ണം
ഏലക്കായ – 2 എണ്ണം
കറിവേപ്പില – 2 തണ്ട്

Also read : അറേബ്യൻ തീരത്തുനിന്നും പായ്ക്കപ്പൽ കയറി വന്ന അതിഥി; കേരള പൊറോട്ടയുടെ ‘ലെയറുള്ള’ ചരിത്രം

ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യുക. അതിനായി ചിക്കൻ കഷണങ്ങൾ ഒരു ബൗളിൽ എടുക്കുക. ഉപ്പ്, മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ ചേരുവ 10 മിനിറ്റ് ഫ്രഡ്ജിലേക്ക് മാറ്റി വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറുവപ്പട്ടയും സവാളയും ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് വഴറ്റുക. ഇത് ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. ഇതിലേക്ക് മസാലയും തക്കാളിയും ചേർക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി ചേർക്കുക. ഇനി ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. അരക്കപ്പ് വെള്ളം ചേര്‍ത്തതിന് ശേഷം അടച്ച് വെച്ച് വേവിക്കുക. അടുത്തായി തേങ്ങ ചിരകി അതിനൊപ്പം കറുവപ്പട്ടയും, ഏലക്കയും മിക്‌സ് ചെയ്ത്, മിക്സിയിൽ അരച്ച് പാല്‍ എടുത്ത് പിഴിഞ്ഞ് മാറ്റി വയ്ക്കുക. ഇനി വെന്ത ചിക്കനിലേക്ക് ഈ തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് ഇളക്കുക.. നല്ല ടേസ്റ്റുള്ള നാടൻ തോങ്ങാപ്പാൽ ചിക്കൻ കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News