പൂ പോലുള്ള വട്ടയപ്പം വീട്ടിൽ ഉണ്ടാക്കാം; കിടിലൻ റെസിപ്പി ഇതാ…!

vattayappam

നല്ല പൂ പോലുള്ള വട്ടയപ്പം എല്ലാവർക്കും ഇഷ്ടമാണ്. എത്രയൊക്കെ ശ്രമിച്ചാലും സോഫ്റ്റ് ആയ വട്ടയപ്പം വീട്ടിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെന്ന് വിചാരിക്കുന്നവർക്ക് പരിഹാരം ഇതാ. നല്ല പൂപോലുള്ള വട്ടയപ്പം വീട്ടിലുണ്ടാക്കിയെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:
നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
ചെറിയ ചൂടുവെള്ളം – ½ കപ്പ്
വെള്ളം – 2 കപ്പ്
പഞ്ചസാര – ¾ കപ്പ്‌
ഏലയ്ക്ക – 5 എണ്ണം
വെളുത്തുള്ളി – 1 അല്ലി
നെയ്യ് – 2 ടീസ്പൂണ്‍
തേങ്ങാപാല്‍ – 1 ½ കപ്പ്‌
യീസ്റ്റ് – ½ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

Also read: ഉപ്പുമാവ് മടുത്തോ ? എന്നാൽ ഇതുപയോഗിച്ച് ഉണ്ടാക്കി നോക്കൂ..

ഉണ്ടാക്കുന്ന വിധം:
ആദ്യം ചെറിയ ചൂടായ അരകപ്പ് വെള്ളത്തിൽ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. അതിന് ശേഷം ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുത്ത് മാറ്റിവെയ്ക്കുക.

രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുപ്പിക്കാൻ വയ്ക്കുക. കലക്കിവെച്ച അരിപ്പൊടി മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അരച്ചെടുത്ത മാവ് 8 മണിക്കൂർ ചൂടുള്ള അന്തരീക്ഷത്തില്‍ മാറ്റി വയ്ക്കുക. മാവ് നന്നായി പുളിച്ച ശേഷം ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് തേച്ച ശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക. തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News