ഏഴ് ലക്ഷം മുൻഗണനാ കാർഡ്‌ തരംമാറ്റി വിതരണം ചെയ്തെന്ന റെക്കോർഡിലേയ്ക്ക് ഇടതുസർക്കാർ; 65,000 മുൻഗണനാ റേഷൻ കാർഡുകൾകൂടി വിതരണം ചെയ്യുന്നു

ration card

സംസ്ഥാനത്തെ അർഹരായ 65000 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാകാർഡുകള്‍ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി ജി.ആർ.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി വിശിഷ്ടാതിഥിയാകും.

ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ AAY (മഞ്ഞ കാർഡ്), PHH (പിങ്ക് കാർഡ്) എന്നീ മുൻഗണനാ വിഭാഗങ്ങളിലേക്ക് തരം മാറ്റി നൽകിയ കാർഡുകളുടെ ആകെ എണ്ണം 7,16,692 ആയി ഉയരും. ഇതോടെ രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഏഴ് ലക്ഷം മുൻഗണനാ കാർഡ്‌ തരംമാറ്റി വിതരണം ചെയ്തെന്ന റെക്കോർഡിലെത്തും. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ ജനസംഖ്യയിൽ 53% ആളുകളെ മാത്രമേ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ എന്ന പരിമിതിയുണ്ട്.

Also read: സമാധാനം നിലനിർത്താൻ ഇത് ചെയ്യണമെന്ന് ഇറാൻ; മുന്നോട്ട് വച്ചത് മൂന്ന് നിബന്ധനകൾ

ഇതുമൂലം അർഹരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാകാർഡുകള്‍ നല്‍കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഇത് മറികടക്കാൻ അർഹരല്ലാത്തവരിൽ നിന്ന് പിടിച്ചെടുത്തതും, സർക്കാർ ആഹ്വാനപ്രകാരം സ്വമേധയാ ഉപേക്ഷിച്ചതുമായ കാർഡുകൾ വഴിയുണ്ടായ ഒഴിവുകളിലേക്കാണ് പുതിയ അർഹരെ ഉൾപ്പെടുത്തിയിരിക്കുന്നത്.

2031 ലെ കേരളം എപ്രകാരമായിരിക്കണം എന്നതിനെ സംബന്ധിച്ച് ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച വിഷന്‍ 2031 ന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിഷന്‍ ഡോക്യുമെന്റ് ചടങ്ങില്‍വച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ വട്ടിയൂർക്കാവ്‍ എം.എല്‍.എ വി.കെ.പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News