കേരളത്തിന് വീണ്ടും അംഗീകാരം; ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിശീര്‍ഷ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനം ഏറ്റവും മുന്നില്‍

niti-aayog-kerala

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിശീര്‍ഷ ഫണ്ട് വിനിയോഗത്തില്‍ രാജ്യത്ത് കേരളം ഏറ്റവും മുന്നില്‍. നീതി ആയോഗിന്റെ പ്രത്യേക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18 മുതല്‍ 23 വരെ പ്രായ പരിധിയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലൂടെയാണ് കേരളം മുന്നിലെത്തിയത്. 2020- 21 ല്‍ 4,225 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസം മേഖലയില്‍ സംസ്ഥാനം ചെലവഴിച്ചത്.

വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതത്തിന്റെ 15 ശതമാനത്തില്‍ കൂടുതല്‍ സംസ്ഥാനം ചെലവിട്ടു. കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയുടെ വിഹിതം മൂന്ന് ശതമാനത്തില്‍ താഴെയാണ്. സംസ്ഥാന ജി ഡി പിയുടെ 3.46 ശതമാനം വിദ്യാഭ്യാസ മേഖലയില്‍ മാത്രം ചെലവഴിക്കുന്നതായും പഠനത്തില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആണ്‍- പെണ്‍ അനുപാതത്തില്‍ 1.44 എന്ന നിരക്കിലും കേരളം ഒന്നാമത് ആണ്. 2021ല്‍ ആരംഭിച്ച ലെറ്റ്സ് ഗോ ഡിജിറ്റല്‍ സംരംഭത്തിലൂടെ ഡിജിറ്റല്‍ പഠനത്തിലും കേരളം മുന്നേറുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ദില്ലിയില്‍ പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും; ബി ജെ പിയിൽ ആഭ്യന്തര തര്‍ക്കമെന്ന് എ എ പി

നീതി ആയോഗിന്റെ എക്സ്പാന്‍ഡിങ് ക്വാളിറ്റി ഹയര്‍ എജുക്കേഷന്‍ ത്രൂ സ്റ്റേറ്റ് ആന്‍ഡ് സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റീസ് എന്ന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ വ്യക്തമാകുന്നത്. അതേസമയം, ഭൂരിപക്ഷം സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കുന്ന വിഹിതം വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2010 മുതല്‍ 2015 വരെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വിനിയോഗിച്ച ഫണ്ട് 2015 മുതല്‍ 20 വരെ ആയപ്പോഴേക്കും 10 ശതമാനത്തില്‍ നിന്നും 6.5 ശതമാനം ആയി ഇടിഞ്ഞു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഫണ്ട് വിനിയോഗത്തില്‍ മുന്നിലുള്ളത്. അതേസമയം, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News