പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് ഫോര്‍ ഡിസ്ട്രിക്റ്റില്‍ കേരളം മുന്നില്‍; 41 ജില്ലകളില്‍ 14 എണ്ണവും കേരളത്തില്‍ നിന്ന്: മന്ത്രി വി ശിവന്‍കുട്ടി

kerala-school

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് ഫോര്‍ ഡിസ്ട്രിക്റ്റില്‍ കേരളം മുന്നില്‍ എത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാകരണം മിഷന്റെയും വിജയമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള 41 ജില്ലകളില്‍ 14 എണ്ണവും കേരളത്തില്‍ നിന്നാണെന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനുള്ള അംഗീകാരമാണ്.

വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച ഈ നേട്ടം, പഠനനിലവാരം, അധ്യാപകരുടെ അര്‍പ്പണബോധം, ക്ലാസ് മുറികളുടെ വൈവിധ്യം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂള്‍ സുരക്ഷ, ഡിജിറ്റല്‍ പഠനം ഉള്‍പ്പെടെ 12 മേഖലകളില്‍ കേരളം പുലര്‍ത്തുന്ന മികവിനുള്ള തെളിവാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസി 2023-24 വര്‍ഷത്തെ ജില്ലാതല ഇന്‍ഡക്‌സ് തയ്യാറാക്കിയത് ഈ മാനദണ്ഡങ്ങളെല്ലാം പരിഗണിച്ചാണ്.

Also Read : ലക്ഷദ്വീപില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കരുത്, കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്രമായ ഇടപെടലുകളും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രയത്‌നവുമാണ് ഈ നേട്ടത്തിന് പിന്നില്‍. വരും വര്‍ഷങ്ങളിലും ഈ മികവ് നിലനിര്‍ത്താനും മുഴുവന്‍ ജില്ലകളെയും കൂടുതല്‍ മികവിലേയ്ക്ക് കൊണ്ടുവരാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News