
ആനന്ദ് ജി വെൽക്കം ടു കേരള, ആനന്ദ് മഹീന്ദ്രയെ കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സ്വാഗതം ചെയ്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവെച്ച പോസ്റ്റ് റീട്വീറ്റ് ചെയ്താണ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ്.
ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി. എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലമാണ്. ഈ വർഷം ഡിലംബറിൽ കേരളത്തിൽ ബിസിനസ് ആവശ്യത്തിനായി എത്തുമ്പോൾ അവിടെ സന്ദർശിക്കുമെന്നായാരുന്നു ആനന്ദ് മഹീന്ദ്രയുടെ എക്സ് പോസ്റ്റ്. ഒപ്പം കടമക്കുടിയുടെ മനോഹാരിത വിളിച്ചൊതുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
ഈ പോസ്റ്റ് റീട്വീറ്റ് ചെയ്താണ് ആനന്ദ മഹീന്ദ്രയെ മന്ത്രി മുഹമ്മദ് റിയാസ് സ്വാഗതം ചെയ്തത്. വശ്യതയാർന്ന അനുഭൂതി നൽകുന്ന മണ്ണിലേക്ക് സ്വാഗതം. കടമക്കുടിയിൽ താങ്കൾക്ക് ആതിഥേയത്വം വഹിക്കുന്നത് കേരള ടൂറിസത്തിന് ഒരു പ്രിവിേജാണെന്നും എക്സിൽ മന്ത്രി കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here