
രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ട്രാവൽ വെബ്‌സൈറ്റായി കേരളാ ടൂറിസം. ഒരു സന്തോഷവാർത്ത പങ്കുവെക്കട്ടെയെന്ന മുഖവുരയോട് കൂടി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന ട്രാവൽ വെബ്സൈറ്റുകളിൽ ഒന്നായി കേരളാടൂറിസത്തിൻ്റെ വെബ്സൈറ്റ് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിംഗില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് കേരളാ ടൂറിസം. കേരളാ ടൂറിസത്തിൻ്റെ പ്രചാരകരായി പിന്തുണ നൽകുന്ന എല്ലാവർക്കും മന്ത്രി നന്ദി പറയുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന ട്രാവൽ വെബ്സൈറ്റുകളിൽ ഒന്നായി കേരളാടൂറിസത്തിൻ്റെ വെബ്സൈറ്റ് മാറിക്കൊണ്ടിരിക്കുകയാണ്. ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിംഗില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് കേരളാടൂറിസം. നമ്മുടെ രാജ്യത്തെ ടൂറിസം വെബ്‌സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനവും കേരളാടൂറിസത്തിനാണ്. കേരളാടൂറിസത്തിൻ്റെ പ്രചാരകരായി
പിന്തുണ നൽകുന്ന എല്ലാവർക്കും നന്ദി…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here