വീണ്ടും അവാര്‍ഡ് നേട്ടവുമായി കേരളാ ടൂറിസം; ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന്

കേരള ടൂറിസത്തിന് വീണ്ടും അവര്‍ഡ്. 2023ലെ ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡാണ് ലഭിച്ചത്. ടൂറിസം മേഖലയില്‍ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കുന്നതിനാണ് അവാര്‍ഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ വനിത സംരംഭങ്ങളുടെ ഇടപെടലുകളും പരിഗണിക്കപ്പെട്ടു.

ഗ്ലോബല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലേക്കും കേരളം നാമനിര്‍ദേശം ചെയ്യപ്പെട്ടു. ജനകീയ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here