
10 രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിക്കുന്ന ലുക്ക് ഈസ്റ്റ് പോളിസി പ്രകാരം ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപറേറ്റര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവൻസേഴ്സും സംസ്ഥാനത്ത് എത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌വാന്‍, ജപ്പാന്‍, വിയറ്റ്‌നാം തുടങ്ങിയ 10 രാജ്യങ്ങളില്‍ നിന്നും 40 ടൂര്‍ ഓപ്പറേറ്റര്‍മാരും 20 സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവൻസേഴ്സും ആണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്.

Read Also: സൗജന്യ കൈത്തറി യൂണിഫോം വിതരണം കൈത്തറി മേഖലയ്ക്ക് ഉണര്‍വ് നല്‍കി: മന്ത്രി വി ശിവന്‍കുട്ടി
അവരെ സ്വീകരിച്ചുവെന്നും ഇനി അവരിലൂടെ ലോകം കേരളത്തെ കൂടുതല്‍ അറിയുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം വകുപ്പ് മലേഷ്യ എയര്‍ലൈന്‍സുമായി കൈകോര്‍ത്തുകൊണ്ട് മുന്നോട്ട് പോകാന്‍ തീരുമാനിച്ച വിവരം മാര്‍ച്ച് മാസത്തില്‍ നിയമസഭ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ലുക്ക് ഈസ്റ്റ് പോളിസി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. സഭാംഗങ്ങളും ജനങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഈ പ്രഖ്യാപനത്തെ കണ്ടതെന്നും ഇതുപ്രകാരമാണ് ഇവര്‍ എത്തിയതെന്നും മന്ത്രി റിയാസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here