യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ഈ ട്രെയിനുകള്‍ റദ്ദാക്കി, ചില ട്രെയിനുകളില്‍ സമയമാറ്റം

കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വിവിധ ദിവസങ്ങളില്‍ മുടങ്ങുമെന്ന് റെയില്‍വേ. ജനുവരി 16, 23, 30, ഫെബ്രുവരി ആറ് തീയതികളിലെ എറണാകുളം ജങ്ഷന്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ തുരന്തോ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12283), 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ – എറണാകുളം ജങ്ഷന്‍ തുരന്തോ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12284 ), 17, 24, 31, ഫെബ്രുവരി ഏഴ് തീയതികളിലെ കൊച്ചുവേളി – അമൃത്സര്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12483), 14, 21, 28, ഫെബ്രുവരി നാല് തീയതികളിലെ അമൃത്സര്‍ ജങ്ഷന്‍ – കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12484),

ജനുവരി 27, 28, 29, 30, 31 ഫെബ്രുവരി 1, 2, 3 തീയതികളിലെ തിരുവനന്തപുരം സെന്‍ട്രല്‍ – ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12625), 29, 30, 31, ഫെബ്രുവരി 1, 2, 3, 4, 5 തീയതികളിലുള്ള ന്യൂഡല്‍ഹി തിരുവനന്തപുരം സെന്‍ട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12626), 9, 16, 23, 30 തീയതികളിലെ തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12643), 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ -തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12644), 6, 13, 20, 27, ഫെബ്രുവരി 3 തീയതികളിലെ എറണാകുളം ജങ്ഷന്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ മില്ലേനിയം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12645), 9, 16, 23, 30, ഫെബ്രുവരി 6 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ – എറണാകുളം ജങ്ഷന്‍ മില്ലേനിയം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12646), 13, 20, 27, ഫെബ്രുവരി 3 തീയതികളിലെ തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22653),

Also Read : യാത്രക്കാരില്ലാതെ വന്ദേ ഭാരത്; സമയക്രമം തിരിച്ചടി; ഓടുന്നത് പകുതി യാത്രക്കാരുമായി

ജനുവരി 15, 22, 29, ഫെബ്രുവരി 5 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22654), 10, 17, 24, 31 തീയതികളിലെ എറണാകുളം ജങ്ഷന്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655), 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22656), 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22659), 15, 22, 29, ഫെബ്രുവരി 5 തീയതികളിലെ യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22660) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

അറ്റകുറ്റപ്പണി : ട്രെയിനുകള്‍ വഴി തിരിച്ചു വിടും

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകള്‍ വഴി തിരിച്ചു വിടുമെന്ന് തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.

മംഗളൂരു സെന്‍ട്രല്‍–തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16348) 22 ന് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ഇതിന് ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

മധുര– തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്( 16344) 22 ന് ആലപ്പുഴ വഴിയാകും. ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും

നിലമ്പൂര്‍– കൊച്ചുവേളി രാജറാണി എക്സ്പ്രസ്( 16350) ആലപ്പുഴ വഴിയായിരിക്കും. ചേര്‍ത്തല, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും

ലോക്മാന്യ തിലക് ടെര്‍മിനല്‍– തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്സ്പ്രസ്(16345) അഞ്ചുമുതല്‍ 12 വരെ കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും

തിരുവനന്തപുരം സെന്‍ട്രല്‍– ലോക്മാന്യതിലക് ടെര്‍മിനല്‍ നേത്രാവതി എക്സ്പ്രസ്(16346) അഞ്ചുമുതല്‍ 13 വരെ കോട്ടയംവഴിയായിരിക്കും. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും

കൊച്ചുവേളി– പോര്‍ബന്ദര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(20909) ഏഴിന് കോട്ടയം വഴിയായിരിക്കും. കോട്ടയം , എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും

തിരുനെല്‍വേലി–ഗാന്ധിധാം ബിജി ഹംസഫര്‍ എക്സ്പ്രസ്( 2-0923) 11ന് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ടൗണില്‍ നിര്‍ത്തും

തിരുനെല്‍വേലി–ജാംനഗര്‍ ദ്വൈവാരഎക്സ്പ്രസ് (19577) എട്ടിന് കോട്ടയം വഴിയായിരിക്കും. കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും

കൊച്ചുവേളി–ഇന്‍ഡോര്‍ പ്രതിവാര എക്സ്പ്രസ്(20931) 5, 12 തീയതികളില്‍ കോട്ടയം വഴിയായിരിക്കും. കോട്ടയം , എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News