ട്രെയിനിലെ എ സി ടിക്കറ്റ് കിട്ടാൻ ഏറെ വിയർക്കണം, നിമിഷങ്ങള്‍ക്കുള്ളിൽ കാലി; കൂടുതൽ സർവീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആർടിസി

ഇനിയും ചൂട് കൂടുന്നമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മു‍ഴുവൻ സമയവും ഇപ്പോള്‍ മലയാളികള്‍ ഫാനിൻ്റെ താ‍ഴെ തന്നെയാണ്. എന്നാൽ ഈ കൊടും ചൂട് യാത്രയെയും ബാധിച്ചിട്ടുണ്ട്. ട്രെയിനിലും ബസിലും എസി ടിക്കറ്റിന് വേണ്ടി അടിയാണ്. ചൂട് കാരണം എല്ലാ യാത്രക്കാരും എസി കമ്പാർട്ട്മെൻ്റുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. വേഗത്തിലാണ് എസി ടിക്കറ്റുകള്‍ കാലിയാകുന്നത്. എന്നാൽ ബസിലെ ടിക്കറ്റുകളും വേഗം കാലിയാകുന്നു എന്നത് മറ്റൊരു വസ്തുതയാണ്. ടിക്കറ്റുകള്‍ പെട്ടെന്ന് കാലിയാകുന്നതിനാൽ കെഎസ്ആർടിസി സ്പെഷ്യൽ എസി ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം- എറണാകുളം, തിരുവനന്തപുരം- കോ‍ഴിക്കോട് എന്നീ റൂട്ടുകളിലാണ് പ്രത്യേക സർവീസുകള്‍ അനുവദിച്ചത്. എന്നിരുന്നാലും നിമിഷങ്ങള്‍ക്കുള്ളിലാണ് ബസിലെ ടിക്കറ്റുകളെല്ലാം കാലിയായത്. തിരുവനന്തപുരം- എറണാകുളം റൂട്ടിൽ ആകെ 21 എസി ബസുകളാണുള്ളത്.

ALSO READ: വമ്പൻ സർപ്രൈസ്! ഇന്ത്യൻ കാർ വിപണി കീഴടക്കാൻ പുതിയ മോഡലുകൾ ഇറക്കാനൊരുങ്ങി കിയാ

അതേസമയം, കേരളത്തിലുടനീളം സഞ്ചരിക്കുന്ന ഇൻ്റർസിറ്റി ട്രെയിനിൽ കൂടുതല്‍ എസി ചെയർ കോച്ചുകള്‍ ഉള്‍പ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ തിരുവനന്തപുരം- എറണാകുളം, വഞ്ചിനാട്, എറണാകുളം – കണ്ണൂർ, ആലപ്പു‍ഴ – കണ്ണൂർ എന്നീ റൂട്ടുകളിൽ ഒരു എസി ചെയർ മാത്രമാണുള്ളത്. ജനറൽ കോച്ചുകള്‍ കുറയ്ക്കാതെ ഒരു എസി ചെയർ കാർ കോച്ച് കൂടി അനുവദിക്കണമെന്നുള്ള ആവശ്യമാണ് ശക്തമാകുന്നത്. എന്നാൽ ഈ ആവശ്യം അധികാരിക‍ള്‍ കണ്ടില്ലാന്ന് നടിക്കുകയാണ്. 18 കോച്ചുകളുള്ള തിരുവനന്തപുരം – ഗുരുവായൂർ ഇൻ്റർസിറ്റി ട്രെയിനിൽ അധികമായി രണ്ട് എസി ചെയർ കാർ കോച്ചും രണ്ട് ജനറൽ കോച്ചും അധികമായി അനുവദിക്കണമെന്നു‍ള്ള ആവശ്യവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News