കണക്ക് പറഞ്ഞ് തന്നെ പോകാം! പരസ്യത്തിനായി യുഡിഎഫ് ചെലവ‍ഴിച്ചത് 158 കോടി രൂപ; യുഡിഎഫ് കാലത്തെ പരസ്യ കുടിശിക നൽകിയത് എൽഡിഎഫ് സർക്കാർ

കേരളത്തിൽ യുഡിഎഫ് സർക്കാർ പിആർഡി പരസ്യത്തിനായി മാത്രം ചെലവാക്കിയത് 157 കോടിയിലധികം രൂപ. 2011 മുതൽ 2016 വരെയുള്ള അഞ്ചുവർഷത്തെ ഭരണകാലയളവിൽ യുഡിഎഫ് സർക്കാർ പിആർഡി പരസ്യങ്ങൾക്കായി മാത്രം ചെലവഴിച്ച തുക നിയമസഭയിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിവിധ സർക്കാർ ക്യാമ്പയിനുകൾക്കായി നടത്തിയ അധിക ചെലവുകൾക്ക് പുറമെയാണിത്. ഈ കാലയളവിലെ വർഷം തിരിച്ചുള്ള ചെലവുകൾ താഴെ പറയുന്നവയാണ്.

  • 2011–12: 36.43 കോടി രൂപ
  • 2012–13: 26.24 കോടി രൂപ
  • 2013–14: 24.38 കോടി രൂപ
  • 2014–15: 29.35 കോടി രൂപ
  • 2015–16: 41.55 കോടി രൂപ

ALSO READ: നേമവും തൃശൂരും കോണ്‍ഗ്രസ് – ബിജെപി ഡീലിന് ഉദാഹരണം; താമരക്കൈ വിരിഞ്ഞത് എങ്ങനെയെന്നതിൻ്റെ കണക്കിതാ…

ഇതിൽ യുഡിഎഫ് കാലത്തെ പരസ്യ കുടിശിക 41.83 കോടി രൂപ നൽകിയത് എൽഡിഎഫ് സർക്കാരാണ്. ഉമ്മൻചാണ്ടി സർക്കാർ ഈ തുക കുടിശികയാക്കിയാണ് ഭരണം അവസാനിപ്പിച്ചതെന്നും, പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് ഈ തുക കൈമാറിയതെന്നും കെ.വി. അബ്ദുൾ ഖാദറിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നുണ്ട്. എൽഡിഎഫ് സർക്കാർ പരസ്യങ്ങൾക്കായി പണം ധൂർത്തടിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ്, മുൻ ഭരണകാലത്തെ ഈ കണക്കുകൾ പ്രസക്തമാകുന്നത്. അതേസമയം, 10 വർഷം കൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ ചെലവിട്ടത്‌ 234 കോടിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News