BJP സ്ഥാനാർത്ഥിക്ക് പോസ്റ്റർ അടിച്ചുനൽകി UDF; രഹസ്യബന്ധം പരസ്യമായി

കൊല്ലം പന്മന പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് പോസ്റ്റർ അടിച്ച് നൽകി യുഡിഎഫ്. 7-ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ശ്രീജ ശശികുമാറിന്റെ പോസ്റ്ററിലാണ് പ്രിന്റ് ചെയ്ത് നൽകിയത് UDF കൺവീനർ എന്ന് രേഖപ്പെടുത്തിയത്. കോൺഗ്രസ് – ബിജെപി രഹസ്യ ബന്ധം മറനീക്കി പുറത്തുവന്നെന്ന് ആരോപിച്ച് എൽഡിഎഫ് രം​ഗത്തെത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിലാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ആകെ പ്രതിസന്ധിയിലാണ് യുഡിഎഫും എൻഡിഎയും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വൻ പൊട്ടിത്തെറിയാണ് ഇരുമുന്നണികളിലും ഉണ്ടായത്. വിമതശല്യവും തമ്മിൽത്തല്ലും പിണങ്ങിപ്പോക്കും ഒരുഭാ​ഗത്ത് തകൃതിയായി നടക്കുന്നതിനിടെയാണ് എൽഡിഎഫിന്റെ പരാജയത്തിനായി യുഡിഎഫ് ബിജെപിക്കും തിരിച്ചും പല വാർഡുകളിലും കൈകൊടുത്തത്. കോൺഗ്രസും ബിജെപിയും പരസ്യമായും രഹസ്യമായും സഖ്യമുണ്ടാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ എതിരിടുന്നത്.

Also Read: നാമനിർദ്ദേശ പത്രികയിൽ വ്യാജ ഒപ്പിട്ടു, വോട്ടറെ ഭീഷണിപ്പെടുത്തി; ആന്തൂരിൽ ആറ് യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

കൊല്ലം പുനലൂരിനടുത്ത് വിളക്കുടിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് സ്വതന്ത്രനായി നിന്ന ബിജെപി പ്രവർത്തകനെ കൈപ്പത്തി ചിഹ്നം നൽകി യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിളക്കുടി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ രണ്ട് ബിജെപി പ്രവർത്തകരായ സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫ് നേരിടുന്നത്. മിക്കയിടങ്ങളിലും ബിജെപിയ്ക്ക് സ്ഥാനാർത്ഥികൾ പോലുമില്ല. ഇത് കോൺ​ഗ്രസിനെ സഹായിക്കാനാണെന്ന വാദങ്ങളും ഉയർന്നുവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News