എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷ ഇന്ന്

kerala-universitySyndicate G MURALEEDHARAN

കേരള സർവകലാശാലയിലെ എം ബി എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷ ഇന്ന് നടക്കും. 71 വിദ്യാർത്ഥികളിൽ ഇന്ന് പരീക്ഷയെഴുതാൻ സാധിക്കാത്തവർക്കായി ഈ മാസം 22ന് വീണ്ടും പരീക്ഷ നടത്തും. അതേസമയം വീഴ്ചവരുത്തിയ അധ്യാപകനെതിരായ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഇന്ന് സർവകലാശാല രജിസ്ട്രാർ, വൈസ് ചാൻസലർക്ക് കൈമാറും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അധ്യാപകൻ്റെ ഹിയറിങ് രജിസ്ട്രാറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി നടത്തിയത്. അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്നും സർവ്വകലാശാല ഡീ ബാർ ചെയ്തേക്കും.

ALSO READ: പാക്കിസ്ഥാനിയാണെന്നും മതപരിവർത്തനം നടത്തുകയാണെന്നും ആരോപിച്ച് മലയാളി വൈദികന് പോലീസ് മർദ്ദനം; നിയമ നടപടിക്ക് ഒരുങ്ങി വൈദികർ

കേരള സർവകലാശാലയിലെ 71 എംബിഎ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രോജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരകടലാസുകളാണ് നഷ്ടമായത്. അഞ്ചു കോളേജുകളിലെ മൂന്നാം സെമസ്റ്ററിലെ ഉത്തര കടലാസ് ആണ് മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കയ്യിൽ നിന്നും കളഞ്ഞുപോയത്.

പരീക്ഷാ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ ഉത്തരകടലാസുകള്‍ എത്രയും വേഗം എത്തിക്കും എന്നാണ് അധ്യാപകന്‍ പറഞ്ഞിരുന്നത്. ജനുവരി 14ന് മാത്രമാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം അറിയിച്ചത്. വൈസ് ചാന്‍സലര്‍ അപ്പ്രൂവ് ചെയ്താല്‍ മാത്രമേ സര്‍വകലാശാലയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കു. വൈസ് ചാന്‍സലര്‍ അപ്പ്രൂവ് ചെയ്ത ഉടന്‍തന്നെ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News