ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് കേരള സര്‍വകലാശാല; അധ്യാപകനെതിരെ നടപടി സ്വീകരിക്കും

kerala-university-answer-sheet-lose

വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് കേരള സര്‍വകലാശാല. ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. എം ബി എ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ഉത്തര കടലാസാണ് നഷ്ടമായത്.

കേരള സര്‍വകലാശാലയിലെ 71 എം ബി എ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ മൂന്നാം സെമസ്റ്ററിലെ ഉത്തരകടലാസാണ് മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്റെ കൈയില്‍ നിന്ന് കളഞ്ഞുപോയത്. എന്നാല്‍, ഈ വിവരം ഏറെ വൈകിയാണ് അധ്യാപകന്‍ സര്‍വകലാശാലയെ അറിയിച്ചത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകന്റെ വിശദീകരണം.

Read Also: യുജിസി ചട്ടങ്ങൾ 2025: കേരളത്തിന്‍റെ നിലപാട് സംബന്ധിച്ച റിപ്പോർട്ട് യുജിസിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും സമർപ്പിച്ചു

ഈ സാഹചര്യത്തില്‍ അധ്യാപകനെതിരെ നടപടി സ്വീകരിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. എം ബി എ പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷ വീണ്ടും നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു. ഏപ്രില്‍ 7 ന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല അറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News