കേരള സർവകലാശാല കലോത്സവത്തിന് ഇന്ന് സമാപനം

കേരള സർവകലാശാല കലോത്സവത്തിന് ഇന്ന് സമാപനം. യൂണിവേഴ്സിറ്റി കോളേജും മാർ ഇവാനിയോസ് കോളേജും തമ്മിൽ ആണ് കപ്പിനായി അവസാനഘട്ട പോരാട്ടം നടക്കുന്നത്.

also read: ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ഓപന്‍ഹെയ്മര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി; ക്രിസ്റ്റഫന്‍ നോളന്‍ മികച്ച സംവിധായകന്‍

അതേസമയം കലോത്സവം അലങ്കോലപ്പെടുത്താനുള്ള കെഎസ്‌യു ശ്രമം ഇന്നും തുടരാൻ സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനിടെ കെഎസ് യു വിധികർത്താക്കളെ തടഞ്ഞിരുന്നു.

ഇതേതുടർന്ന് കലോത്സവം കുറച്ച് സമയത്തേക്ക് തടസപ്പെട്ടിരുന്നു.കേരള സർവകലാശാല കലോത്സവതിന്റെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് കെഎസ് യു പ്രതിഷേധ മാർച്ച്‌ നടത്തി. പൊലീസ് ഇടപെട്ട് വേദിയുടെ പരിസരത്ത് നിന്ന് കെഎസ് യു പ്രവർത്തകരെ നീക്കം
ചെയ്തിരുന്നു.

also read: ഓസ്‌കാർ 2024: മികച്ച ചിത്രം പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News