പുതിയ കോളജിനും കോഴ്സിനും അപേക്ഷകള്‍ ക്ഷണിച്ച് കേരള സര്‍വകലാശാല

കേരള സർവകലാശാലക്ക് കീഴിൽ 2024-25 അധ്യയന വര്‍ഷത്തിൽ പുതിയ കോളജ്, പുതിയ കോഴ്സ്, നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധനവ്, അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റായ www.keralauniversity.ac.in–ലെ അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓൺലൈനായി അപേക്ഷിക്കാം . ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിൻറ് ഔട്ട് അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം സർവകലാശാല ഓഫീസിൽ എത്തിക്കേണ്ടതാണ്.

also read: വ്യാകരണ പിശകുകൾ തിരുത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

2023 ആഗസ്റ്റ് 31 നു മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 7 ആണ്.വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷക്കുള്ള ഫീസ് അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖാന്തിരം നൽകണം.

also read: ഡല്‍ഹിയില്‍ പുനരധിവാസം കാത്ത് ചേരികളില്‍ കഴിയുന്നത് 16 ലക്ഷത്തോളം മനുഷ്യര്‍; വെളിവാകുന്നത് കേന്ദ്രത്തിന്റെ അനാസ്ഥ

അപേക്ഷകളുടെ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരള സർവകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ സെപ്റ്റംബർ 7 നകം ലഭിക്കത്തക്ക രീതിയിൽ അയക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News