
കേരള സർവ്വകലാശാലയില്‍ കെ എസ് യു അക്രമണത്തില്‍ 8 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്.വിദ്യാര്‍ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എസ് എഫ് ഐ വിജയത്തിന് പിന്നാലെയാണ് കെ എസ് യു ആക്രമണം അഴിച്ചുവിട്ടത്.എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ടോണി,സംസ്ഥാന കമ്മിറ്റി അംഗം റോഷൻ, ജില്ലാ കമ്മിറ്റി അംഗം ദിലീപ്,പാളയം ഏരിയാ കമ്മിറ്റി മെമ്പർ ധനേഷ്, യൂണിവേഴ്സിറ്റി കോളേജ് ജനറൽ സെക്രട്ടറി ആബിദ് ജാഫർഖാൻഎന്നിവര്‍ക്ക് അക്രമത്തിൽ പരിക്കേറ്റു. സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിനും അക്രമത്തിൽ പരിക്കേറ്റു.മുഖത്തും കൈക്കുമാണ് പരുക്കേറ്റത്.
അതിനിടെ മാർ ഇവാനിയോസ് കോളേജിലെ രണ്ട് എസ് എഫ് ഐ വിദ്യാർത്ഥികൾക്ക് നേരെയും കെഎസ്‌യു പ്രവർത്തകരുടെ മർദനം ഉണ്ടായി.ഇവാനിയോസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനൂപ്, ആൻസ് എന്നിവർക്കാണ് പരുക്ക്.ഇരുവരുടേയും തലയ്ക്കാണ് പരുക്കേറ്റത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

