കേരള സർവകലാശാലയിലെ എംബിഎ  പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം: വൈസ് ചാൻസലർ  വിളിച്ച യോഗം ഇന്ന്

kerala-university-answer-sheet-lose

കേരള സർവകലാശാലയിലെ എംബിഎ  പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ  വിളിച്ച യോഗം ഇന്ന് ചേരും. സർവ്വകലാശാല രജിസ്ട്രാർ, പരീക്ഷ കൺട്രോൾ കമ്മീഷണർ, പരീക്ഷാ കൺട്രോൾ ബോർഡിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

രാവിലെ പത്തരയ്ക്ക് സർവ്വകലാശാല ആസ്ഥാനത്താണ് യോഗം ചേരുക.  ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ കേരള സർവകലാശാല ഇതിനകം പൊലീസിൽ പരാതി നൽകിയിരുന്നു.

ALSO READ; എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും

കഴിഞ്ഞദിവസം സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ, എസ്എഫ്ഐ ഭാരവാഹികൾ എന്നിവരുമായി രജിസ്ട്രാർ നടത്തിയ ചർച്ചയിൽ അധ്യാപകനെതിരെ തുടർനടപടികൾ ഉറപ്പാക്കാൻ ധാരണയായിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ അടുത്ത സിൻഡിക്കേറ്റ് യോഗം പരിഗണിക്കും.

ENGLISH NEWS SUMMARY: A meeting called by the Vice Chancellor regarding the missing answer sheets of the MBA exam at the University of Kerala will be held today. The University Registrar, Examination Control Commissioner, and officials of the Examination Control Board will attend the meeting.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News