കേരള സര്‍വകലാശാലയുടെ 2021ലെ ഒഎന്‍വി പുരസ്‌കാരം പ്രൊഫ എം കെ സാനുവിന്

കേരള സര്‍വകലാശാലയുടെ 2021 ലെ ഒ.എന്‍.വി. പുരസ്‌ക്കാരം പ്രൊഫ എം കെ സാനുവിന്. മെലയാളത്തിലെ എഴുത്തുകാരുടെ സമഗ്ര സംഭാവന പരിഗണിച്ച് കേരള സര്‍വകലാശാല നല്‍കുന്ന പുരസ്‌കാരമാണിത്. മന്ത്രി പി രാജീവ് പുരസ്‌കാരം ഈമാസം 21ന് വൈകിട്ട് 5 മണിക്ക് കൊച്ചി കാരയ്ക്കാമുറിയില്‍ എം കെ സാനുവിന്റെ വസതിയില്‍ എത്തി സമര്‍പ്പിക്കും.

ALSO READ: കെഎസ്ആര്‍ടിസി സിഫ്റ്റ് ബസിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം; സംഭവം വയനാട്ടില്‍

ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്പന ചെയ്ത ശില്പവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ഡോ. സീമാ ജെറോമിന്റെ അധ്യക്ഷതയില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ കെ എസ് രവികുമാര്‍, പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ എസ് നസീബ്, സീനിയര്‍ പ്രൊഫസര്‍ ഡോ സി ആര്‍ പ്രസാദ് എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് അവാര്‍ഡിനായി എം കെ സാനുവിനെ നിശ്ചയിച്ചത്.

ALSO READ: ‘ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീംകോടതിയുടെ അവകാശമാണെന്ന വിവരം ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണം’: കപില്‍ സിബല്‍

കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ ജി മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ എസ് നസീബ് പ്രശസ്തിപത്രം വായിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ ഷിജുഖാന്‍ ജെ എസ് ആര്‍ രാജേഷ്, ഡോ ടി ആര്‍ മനോജ് എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിക്കും. മലയാള വിഭാഗം വകുപ്പധ്യക്ഷ ഡോ സീമ ജെറോം സ്വാഗതം ആശംസിക്കും. കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ (ഡോ) കെ എസ് അനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News