ആർഎസ്എസ് ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സസ്പെൻഷൻ: രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചു

kerala-university-registrar-anil-kumar-bharathamba-controversy

ആർ എസ് എസ് ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ ഹൈക്കോടതിയ സമീപിച്ചു. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

Also read – ബീഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്

സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല വിസിക്ക് അധികാരമില്ല. സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കണമെന്നും ഡോ. കെഎസ് അനില്‍ കുമാര്‍ പറഞ്ഞു. രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കറ്റിനാണ് അധികാരം. സിന്‍ഡിക്കറ്റ് തീരുമാനം ഇല്ലാതെയാണ് വിസി സസ്‌പെന്‍ഷൻ തീരുമാനം എടുത്തത്. വൈസ് ചാന്‍സലറുടെ നടപടി സര്‍വകലാശാല നിയമത്തിന്റെ കടുത്ത ലംഘനമാണ്. വിസിയുടെ നടപടി ഏകപക്ഷീയവും അനുചിതവും നിയമ വിരുദ്ധവും വിവേചനപരവുമാണെന്ന് കെഎസ് അനില്‍ കുമാര്‍.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News