
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് നടപടിയിൽ വി സി ചട്ടങ്ങൾ പഠിക്കണമെന്ന് മന്ത്രി ആർ ബിന്ദു. രജിസ്ട്രാർ കോടതിയിൽ പോകട്ടെ, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റിൽ ആലോചിക്കാതെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി തെറ്റാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also read: രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്
രജിസ്റ്റർ കഠിനാധ്വാനി. സർവകലാശാലകളിൽ കാവിവൽക്കരണത്തിന് ശ്രമം നടത്തുകയാണ്. മോഹൻ ഭാഗവതിൻ്റെ നേതൃത്വത്തിൽ വൈകാതെ ഇതിനായി യോഗം ചേരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ കാവിവൽക്കരണമാണ് ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.
Also read: എക്‌സൈസിന്റെ മിന്നല്‍ പരിശോധന: തിരുവനന്തപുരത്ത് രസലഹരിയുമായി നാല് യുവാക്കള്‍ പിടിയില്‍പദ്ധതി തയ്യാറാക്കാൻ കേരളത്തിൽ തന്നെ ആർഎസ്എസ് യോഗം ചേരാൻ പോകുന്നു. ഒരു കേന്ദ്രത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണ് വി സി. രജിസ്ട്രാറിനെതിരായ നടപടി ആർഎസ്എസ് പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here