കേരള സർവകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവം: അധ്യാപകൻ ഹിയറിങ്ങിന് ഹാജരാകും

kerala-university-answer-sheet-lose

കേരള സർവകലാശാലയിലെ എം ബി എ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അധ്യാപകൻ ഇന്ന് സർവകലാശാലയിൽ ഹിയറിങ്ങിന് ഹാജരാകും. കഴിഞ്ഞദിവസം സർവ്വകലാശാല വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിന്റെ അടിസ്ഥാനത്തിലാണ് വീഴ്ച വരുത്തിയ അധ്യാപകനോട് ഹാജരാക്കാൻ നിർദ്ദേശിച്ചത്.

ഹിയറിങ്ങിന് ശേഷമാകും പരീക്ഷ ജോലികളിൽ നിന്ന് അധ്യാപകനെ ഡീ ബാർ ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സർവകലാശാല കടക്കുക. ചാൻസലർ കൂടി വിഷയത്തിൽ ഇടപെട്ടതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്യാനും വൈസ് ചാൻസലർ മാനേജ്മെൻറ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ; വഖഫ് ബിൽ രാജ്യസഭയിലും പാസായി

കേരള സര്‍വകലാശാലയിലെ 71 എം ബി എ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ മൂന്നാം സെമസ്റ്ററിലെ ഉത്തരകടലാസാണ് മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്റെ കൈയില്‍ നിന്ന് കളഞ്ഞുപോയത്. എന്നാല്‍, ഈ വിവരം ഏറെ വൈകിയാണ് അധ്യാപകന്‍ സര്‍വകലാശാലയെ അറിയിച്ചത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകന്റെ വിശദീകരണം.

ഈ സാഹചര്യത്തില്‍ അധ്യാപകനെതിരെ നടപടി സ്വീകരിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. എം ബി എ പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷ വീണ്ടും നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു. ഏപ്രില്‍ 7 ന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല അറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News