
കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10 മണിക്ക് സർവകലാശാല ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടക്കുക. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കലാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ ആണ് വോട്ട് ചെയ്യുക.
ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി തുടങ്ങി അക്കൗണ്ട്സ് വിഭാഗം അടക്കം 17 ജനറൽ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഒരു മണിയോടെ പോളിംഗ് പൂർത്തിയാക്കി രണ്ടുമണിക്ക് വോട്ടെണ്ണൽ തുടങ്ങും. നിലവിൽ എസ് എഫ് ഐ യുടെ നേതൃത്വത്തിലുള്ള യൂണിയനാണ് അധികാരത്തിൽ ഉള്ളത്. 17 ജനറൽ സീറ്റുകളിൽ 13 എണ്ണം എസ് എഫ് ഐ ക്കും നാല് എണ്ണം കെ എസ് യു വിനും ഉണ്ട്.
സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഇന്നു തന്നെ നടക്കും. ആകെ 13 സെനറ്റ് സീറ്റുകളിലും ഭൂരിപക്ഷം എസ് എഫ് ഐക്ക് തന്നെയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

