
വിവാദ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വീണ്ടും ചേരും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൽ ജാതി അധിക്ഷേപം നേരിട്ട വിപിൻ വിജയൻ്റെ പി എച്ച് ഡി അംഗീകരിക്കൽ, സർവകലാശാല നിയമനങ്ങൾ, അധ്യാപകരുടെ പ്രമോഷൻ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തേക്കും. മുൻകൂട്ടി അറിയിച്ച യോഗത്തിലെ അജണ്ടകൾ ഇതുവരെയും സിൻഡിക്കേറ്റ് അംഗങ്ങൾക്ക് കെെമാറിയിട്ടില്ല.
തൊള്ളായിരത്തിലധികം അജണ്ടകൾ വരാൻ സാധ്യതയുള്ള യോഗത്തിലെ വിവരങ്ങൾ കെെമാറാത്തതിൽ അംഗങ്ങൾ അതൃപ്തിയിലാണ്. വി സി ഡോ. മോഹനൻ കുന്നുമ്മലിന്റെയും രജിസ്ട്രാറുടെയും നടപടിയിൽ അംഗങ്ങൾ ഇന്ന് പ്രതിഷേധം അറിയിക്കും. സ്റ്റാൻഡിങ് കമ്മിറ്റികളുടെ പുനഃസംഘടന, സ്റ്റാൻഡിങ് കൗൺസെൽ നിയമനം എന്നീ വിഷയങ്ങൾ മാത്രമാണ് യോഗം ചർച്ച ചെയ്തത്.
Also read: ഉയരെ തൂവെള്ളക്കൊടി പാറന്നു…;ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായിൽ തുടക്കം
വി സി യുടെ ഏകാധിപത്യ നയങ്ങളാണ് യൂണിവേഴ്സിറ്റിൽ നടക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. വി സി യുടെ വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ പലതവണ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

