
കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയുടെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ വിജയം. 70 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. എസ്എഫ്ഐക്കുവേണ്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയും തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയുമായ വൈഭവ് ചാക്കോ 56 വോട്ട് നേടി. കെഎസ്-യു പ്രതിനിധി മുഹമ്മദ് ഷിനാസ് ബാബു 13 വോട്ടും നേടി. ഒരു വോട്ട് അസാധുവായിരുന്നു. സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത എബിവിപി സ്ഥാനാർഥിയുടെ പട്ടിക സ്ക്രൂട്ടണിയിൽ തള്ളിയിരുന്നു.
ഐതിഹാസികമായ പോരാട്ടത്തിൻ്റെ വിജയമാണിതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പറഞ്ഞു. ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് നടക്കരുത് എന്ന് ആഗ്രഹിച്ചവരാണ് ചാൻസലറും വൈസ് ചാൻസലറും. രണ്ടു വർഷത്തിനു ശേഷമാണ് ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്. എസ്എഫ്ഐ വിജയിക്കരുത് എന്ന് നന്നായി അഗ്രഹിച്ചവരാണ് പലരും. ആരുടെയും തിട്ടൂരം വാങ്ങി നേടിയത് അല്ല ഈ വിജയം. ഞങ്ങള് പൊതുജനങ്ങളുടെ മനസിൽ ഇടം നേടിയവർ. മഹാത്മാഗാന്ധിയെ കൊന്നത്തിൻ്റെ ചരിത്രം നിങളുടെ തലയിൽ നിന്ന് പോവുകയില്ല. വിദ്യാർത്ഥി യൂണിയൻ ലേക്ക് ലഭിച്ചത് പോലെ ഭൂരിപക്ഷം നേടിയാണ് ഈ തിരഞ്ഞെടുപ്പിലും എസ്എഫ്ഐയുടെ വിജയം. ചാൻസലറുടെ നിലപാടിനനുസരിച്ച് ആയിരിക്കും ഞങ്ങളുടെയും സമീപനം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും വർഗീയ വല്‌ത്കരിക്കാൻ എസ്എഫ്ഐ അനുവദിക്കില്ല. വർഗീയതയോട് നോ കോംപ്രമൈസ് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here