വി സി യുടെ നടപടി നിലനിൽക്കില്ല, ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് സിൻഡിക്കേറ്റ് എടുത്തത്: ഇടത് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരന്‍

കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. ­കെ.എസ്. അനിൽകുമാറിനെതിരായി എടുത്ത നിയമവിരുദ്ധ നടപടി സിൻഡിക്കേറ്റ് തിരുത്തിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരന്‍. വി സി യുടെ നടപടി നിലനിൽക്കില്ല. നടപടി എടുക്കുമ്പോൾ രജിസ്‌ട്രർക്ക് പറയാൻ ഉള്ളത് കേൾക്കണ്ടേ ? അത് കേൾക്കാൻ വി സി തയ്യാറായില്ല. ഈ രണ്ട് കാരണം കൊണ്ട് സസ്പെൻഷൻ നടപടി റദ്ദാക്കാൻ ആണ് സിൻഡിക്കേറ്റ് തീരുമാനം എടുത്തത്. പരിശോധിക്കാൻ അന്വേഷണസമിതിയെ തീരുമാനിച്ചു. തീരുമാനങ്ങൾ സ്റ്റാൻഡിങ് സമിതി കോടതിയെ അറിയിക്കും.

സിൻഡിക്കേറ്റ് തീരുമാനം ഉൾക്കൊള്ളാൻ വിസിയും രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളും തയ്യാറായില്ല. 18 സിൻഡിക്കേറ്റ് അംഗങ്ങളുടെ പിന്തുണയോടുകൂടിയാണ് തീരുമാനം. പ്രമേയം അവതരിപ്പിച്ചത് വിസിയുടെ സാന്നിധ്യത്തിൽ ആണ്. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് സിൻഡിക്കേറ്റ് എടുത്തത്. കോടതിയിൽ സർവ്വകലാശാലയുടെ അഭിപ്രായം പറയേണ്ടത് സിൻഡിക്കേറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രേം നസീറിനെതിരെ നടത്തിയ പരാമർശം: മാപ്പ് പറഞ്ഞ് ടിനി ടോം

സെനറ്റ് ഹാളിലെ ആര്‍എസ്എസ് പരിപാടിയിടെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കിയതിനുമാണ് രജിസ്ട്രാര്‍ ഡോ.അനില്‍ കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തത്. രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

രജിസ്ട്രാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്പെന്‍ഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിന്‍ഡിക്കേറ്റ് തീരുമാനം സര്‍വകാലാശാല സറ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News