
കോടതിയലക്ഷ്യ കേസിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം. മുന്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍ സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മോഹനൻ കുന്നമ്മലിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഡോ. കെ എസ് അനിൽകുമാറിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണം. കോടതി ഉത്തരവ് നടപ്പാക്കാത്തതിന്നുള്ള കാരണം മോഹനൻ കുന്നുമ്മൽ വിശദീകരിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് ഹൈക്കോടതി കടക്കുന്നതായിരിക്കും. ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ട് സിന്‍ഡിക്കറ്റ് റദ്ദാക്കിയിരുന്നു. എന്നാൽ അനില്‍ കുമാറിനെ വിസി തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല.
ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
സിന്‍ഡിക്കറ്റ് തീരുമാനം നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയെങ്കിലും വി സി ഡോ. മോഹനൻ കുന്നുമ്മൽ കോടതി നിർദേശം പാലിച്ചില്ല. തുടര്‍ന്നാണ് ഡോ. കെഎസ് അനില്‍ കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




